കുടുംബശ്രീ വാർഷികവും രജതജൂബിലിയാഘോഷം നടത്തി.

Thursday, 29 Jun, 2023   HARITHA SONU

കടുത്തുരുത്തി : പഞ്ചായത്ത് കുടുംബശ്രീ വാർഷികവും രജതജൂബിലിയാഘോഷവും മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ, വൈസ് പ്രസിഡന്റ് നയനാ ബിജു, ജില്ലാപഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ജോൺസൺ കൊട്ടുകാപ്പള്ളി, സി.ബി.പ്രമോദ്, സ്‌കറിയ വർക്കി, ജിൻസി എലിസബത്ത് തുടങ്ങിയവർ പ്രസംഗിച്ചു.