പാഞ്ഞാൾ : ഒന്നര ഏക്കറിൽ നെൽകൃഷി ഇറക്കി കിള്ളിമംഗലം വായനശാലയും പാടത്തേക്ക്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വായനശാല നേരിട്ട് കൃഷിയിറക്കിയത്. നടീൽ ഉത്സവം യു.ആർ. പ്രദീപ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ചടങ്ങിൽ തലപ്പിള്ളി താലൂക്ക് ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് പി.കെ. ഗോപാലൻ മുഖ്യാതിഥിയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം നിർമല രവികുമാർ, പാഞ്ഞാൾ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ആസ്യ, സി. ഉണ്ണികൃഷ്ണൻ, ഭാരവാഹികളായ കെ. വിജയകുമാർ, വി. പ്രമോദ്, മണികണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.