ചിറക്കര ഗവ. ഹൈസ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Thursday, 13 Jul, 2023   P M JAFFAR

ചാത്തന്നൂർ : ചിറക്കര ഗവ. ഹൈസ്കൂളിൽ എസ്.പി.സി., ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാരിപ്പള്ളി ഇൻസ്പെക്ടർ ദീപു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചിറക്കര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുദർശനൻ പിള്ള, എസ്.എം.സി. ചെയർമാൻ ബിനു, പ്രഥമാധ്യാപിക ബി.എസ്.സിനി, രതീഷ്, സി.ആർ.ജയചന്ദ്രൻ, ഷൈജു, റീന, രാജേഷ്, അനീഷ് എന്നിവർ പ്രസംഗിച്ചു